കുവൈറ്റിൽ 606 പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റിൽ 606 പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 606 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം.

ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 64379 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു.

684 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.358 സ്വദേശികൾക്കും 248 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് അഞ്ച് പേർ കൂടി കോവി് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 438 ആയി.

Share this story