ആഗസ്റ്റ് മുതല്‍ ഖത്തറില്‍ വാഹനങ്ങളുടെ നേരിട്ടുള്ള പരിശോധന ആരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ്

ആഗസ്റ്റ് മുതല്‍ ഖത്തറില്‍ വാഹനങ്ങളുടെ നേരിട്ടുള്ള പരിശോധന ആരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ്

ദോഹ: ആഗസ്റ്റ് ഒന്നു മുതല്‍ വാഹനങ്ങളുടെ നേരിട്ടുള്ള പരിശോധന ആരംഭിക്കുമെന്ന് ഖത്തര്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധന ഓണ്‍ലൈനില്‍ ആക്കിയിരുന്നു. ജുലൈ 31 വരെയേ ഓണ്‍ലൈന്‍ പരിശോധനയുണ്ടാകൂ.

ഈ തിയ്യതിക്ക് മുമ്പായി പരിശോധന പുതുക്കാത്ത എല്ലാ വാഹനങ്ങളും ആഗസ്റ്റ് ഒമ്പതു മുതല്‍ ഫാഹിസ് സെന്ററുകളില്‍ പൂര്‍ണ്ണ പരിശോധനക്ക് എത്തിക്കണം. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒഴികെ എല്ലാ സെന്ററുകളിലും ഒമ്പത് മുതല്‍ പരിശോധന ആരംഭിക്കും.

ജൂലൈ 31ന് ശേഷം പരിശോധനക്ക് വേണ്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഫാഹിസ് സെന്ററില്‍ എത്തിക്കണം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സെന്ററില്‍ നേരത്തെ പരിശോധിച്ച ഹെവി വാഹനങ്ങള്‍ അല്‍ മന്‍സൂറയിലെ സെന്ററിലാണ് എത്തേണ്ടത്.

Share this story