അബുദബിയിലെ റസ്റ്റോറന്റുകള്‍ 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും

അബുദബിയിലെ റസ്റ്റോറന്റുകള്‍ 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും

അബുദബി: സാമ്പത്തിക വികസന വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം അബുദബിയിലെ ഭക്ഷണശാലകള്‍ക്ക് 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. നിരവധി മുന്‍കരുതല്‍ നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവനക്കാരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ലേസര്‍ അടിസ്ഥാനത്തിലുള്ള ഡി പി ഐ പരിശോധനക്ക് വിധേയരാക്കണം. ജോലി ചെയ്യുന്ന ദിവസം ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കണം.

ലക്ഷണങ്ങളുള്ള ജീവനക്കാരെ ഒരിക്കലും ജോലിക്ക് വെക്കരുത്. ബുഫെ, തുറസ്സായയിടങ്ങളിലെ ഭക്ഷണ ഡിസ്‌പ്ലേ, ഫുഡ് സാമ്പിള്‍ വെക്കുക തുടങ്ങിയവ അരുത്. മാസ്‌കും ഗ്ലൗസും നിര്‍ബന്ധമാണ്.

Share this story