അറഫാ പ്രഭാഷണം നടത്തുക ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ

അറഫാ പ്രഭാഷണം നടത്തുക ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ

മക്ക: മുതിര്‍ന്ന പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ അറഫാ പ്രഭാഷണം നടത്തും. സല്‍മാന്‍ രാജാവിന്റെ അംഗീകാര പ്രകാരം ഇരുഹറമുകളുടെ ജനറല്‍ പ്രസിഡന്‍സി ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അറഫാ ദിനത്തിലെ പ്രഭാഷണത്തിന് വലിയ പ്രാധാന്യമാണ് ലോക മുസ്ലിംകള്‍ നല്‍കുന്നത്. വിവിധ ഭാഷകളിലേക്ക് പ്രഭാഷണം തര്‍ജ്ജമ ചെയ്യാനുള്ള സംവിധാനങ്ങള്‍ സൗദി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

അറഫാ പ്രഭാഷണം പത്ത് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുമെന്ന് ഇരുഹറമുകളുടെ ജനറല്‍ പ്രസിഡന്‍സി ചീഫ് ശൈഖ് അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

Share this story