പെരുന്നാള്‍ ആഘോഷത്തിന് ഒത്തുകൂടിയാല്‍ യു എ ഇയില്‍ കനത്ത പിഴ
അബുദബി: പെരുന്നാളിന് വേണ്ടി പൊതുവായോ സ്വകാര്യമായോ ആള്ക്കാര് ഒത്തുകൂടിയാല്‍ കനത്ത പിഴ ഈടാക്കുമെന്ന് യു എ ഇ അധികൃതര്‍. ഇത്തരം ഒത്തുകൂടല്‍ സംഘടിപ്പിക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം ആണ് പിഴ.
മാത്രമല്ല, ഒത്തുകൂടലില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും അയ്യായിരം ദിര്‍ഹം പിഴയുണ്ടാകും. പെരുന്നാള്‍ അവധി നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കൊവിഡ് പ്രതിരോധ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണം.
കുടുംബ സംഗമങ്ങള്‍ അരുത്. നിയമവിരുദ്ധ ഒത്തുകൂടലുകള്‍ കണ്ടാല്‍ 8002626 എന്ന നമ്പറിലേക്ക് വിളിക്കുകയോ 2828ലേ ക്ക് ടെക്സ്റ്റ് ചെയ്യുകയോ [email protected] ലേക്ക് ഇമെയില്‍ ചെയ്യുകയോ വേണം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
