‘പാവങ്ങളുടെ സ്വന്തം ഡോക്ടറു’ടെ വിയോഗത്തില്‍ അനുശോചിച്ച് ശൈഖ് മുഹമ്മദ്

‘പാവങ്ങളുടെ സ്വന്തം ഡോക്ടറു’ടെ വിയോഗത്തില്‍ അനുശോചിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: പാവങ്ങളുടെ സ്വന്തം ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ.മുഹമ്മദ് അല്‍ മശാലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദരിദ്രരെ ചികിത്സിക്കാനും സഹായിക്കാനും തന്റെ ജീവിതത്തിന്റെ അര നൂറ്റാണ്ട് അദ്ദേഹം വിനിയോഗിച്ചെന്നും എല്ലാ ഡോക്ടര്‍മാര്‍ക്കും മാതൃകയായിരുന്നെന്നും മഹാന്മാര്‍ക്ക് വലിയ മാതൃകയായിരുന്നെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് 79 വയസ്സായിരുന്ന ഡോക്ടര്‍ മരിച്ചത്. പരിശോധനക്ക് വെറും രണ്ടര ദിര്‍ഹം ആയിരുന്നു അദ്ദേഹം ഈടാക്കിയിരുന്നത്.

Share this story