വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 19 വിമാനങ്ങള്‍; കേരളത്തിലേക്ക് എട്ട് സര്‍വ്വീസുകള്‍
മസ്കറ്റ്: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 19 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ആഗസ്റ്റ് ആറ് മുതലാണ് സര്‍വ്വീസുകള്‍.
ഇവയില്‍ കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും മൊത്തം എട്ട് സര്‍വ്വീസുകളുണ്ടാകും. ആഗസ്റ്റ് ആറിന് ആദ്യ വിമാനം മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കാണ്.
ഏഴിന് സലാലയില്‍ നിന്ന് കൊച്ചിയിലേക്കും എട്ടിന് മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പത്തിന് കോഴിക്കോട്ടേക്കും 14ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും 15ന് കൊച്ചിയിലേക്കും സര്‍വ്വീസുകളുണ്ടാകും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
