ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടായിരത്തിലേറെ പേര് അറസ്റ്റില്‍
മക്ക: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്കും പുണ്യഭൂമികളിലേക്കും പ്രവേശിക്കാന്‍ ശ്രമിച്ച 2050 പേരെ പിടികൂടിയതായി സജ്ജ് സെക്യൂരിറ്റി ഫോഴ്സ് കമ്മാണ്ട് അറിയിച്ചു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
കൊറോണവൈറസ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനും നടപടിയുണ്ടാകും. സുരക്ഷിതമായ ഹജ്ജിന് വേണ്ടി ശക്തമായ സുരക്ഷയാണ് സൗദി ഒരുക്കിയത്.
മക്കയിലും പുണ്യഭൂമികളിലും കനത്ത ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
