യുഎഇയില്‍ പള്ളികള്‍ തുറന്നു; കര്‍ശന നിയന്ത്രണം

Share with your friends

അബുദാബി: കൊറോണ വ്യാപനം തടയുന്നതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികള്‍ യുഎഇയില്‍ തുറന്നു. ഇന്ന് സുബ്ഹി നമസ്‌കാരം പള്ളികളില്‍ നടന്നു. അകലം പാലിച്ചാണ് വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിന് മാത്രമായി തുറന്ന പള്ളികള്‍ പ്രാര്‍ഥന കഴിഞ്ഞ ഉടനെ അടച്ചു. എല്ലാവരും താമസസ്ഥലത്ത് നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളിയിലെത്തിയത്. മാത്രമല്ല, നമസ്‌കാര പായ കൊണ്ടുവരണമെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു.

വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ജുമുഅ നമസ്‌കാരം സംബന്ധിച്ച് അധികം വൈകാതെ പ്രത്യേക അറിയിപ്പുണ്ടാകുമെന്നാണ് വിവരം. ഇപ്പോള്‍ അഞ്ച് നേരമുള്ള നമസ്‌കാരത്തിന് മാത്രമായി പള്ളികള്‍ തുറക്കാനും പ്രാര്‍ഥന കഴിഞ്ഞ ഉടനെ പള്ളികള്‍ അടയ്ക്കാനുമാണ് തീരുമാനം. കഴിഞ്ഞദിവസം തന്നെ പള്ളികളില്‍ അണുനശീകരണം നടത്തിയിരുന്നു.

പള്ളികളില്‍ കിടക്കുന്നതിനോ കൂടുതല്‍ നേരം ഇരിക്കുന്നതിനോ ഇപ്പോള്‍ അനുമതിയുണ്ടാകില്ല. മാത്രമല്ല പള്ളികളിലെ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കാനും സാധിക്കില്ല. സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഖുര്‍ആന്‍ ഉപയോഗിച്ച് പാരായണം ചെയ്യാം. ഇമാമുമാരെയും പള്ളികളിലെ മറ്റു ജീവനക്കാരെയും പ്രത്യേകം പരിശോധിച്ചിരുന്നു

കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പള്ളികളില്‍ പ്രവേശിപ്പിക്കില്ല. വൃദ്ധര്‍, കുട്ടികള്‍ എന്നിവരെയും കയറ്റില്ല. മറ്റെന്തെങ്കിലും അസുഖമുള്ളവരും പള്ളികളില്‍ വരരുത്. പള്ളിയിലെത്തുന്നവര്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. ഏതെങ്കിലും പള്ളികളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്താല്‍ പള്ളി വീണ്ടും അടയ്ക്കും.
യുഎഇയില്‍ കൊറോണ രോഗം കുറഞ്ഞിട്ടില്ല. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച ഏഴ് മലയാളികള്‍ മരിച്ചു, സൗദിയില്‍ ആറ് പേരും ഒമാനില്‍ ഒരാളുമാണ് മരിച്ചത്. സൗദിയില്‍ രോഗം വ്യാപനം ആശങ്കപ്പെടുത്തുന്നുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!