ബറക ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലെത്തും

ബറക ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലെത്തും

അബുദബി: ബറക ആണവോര്‍ജ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തും. റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി 15 ശതമാനം ആകുന്നതോടെയാണ് പവര്‍ ഗ്രിഡിലേക്ക് ബന്ധിപ്പിക്കുക.

ഈ നടപടി പൂര്‍ത്തിയായാല്‍ പൂര്‍ണശേഷിയില്‍ ബേസ്ലോഡ് വൈദ്യുതി നല്‍കാനാകും. നിലയം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 5.6 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.

രാജ്യത്തെ റോഡുകളില്‍ പ്രതിവര്‍ഷം 32 ലക്ഷം കാറുകള്‍ പുറന്തുള്ളുന്നയത്ര കാര്‍ബണ്‍ വാതകം തടയാനുമാകും. നിലവിലെ വൈദ്യുതി ഉത്പാദനത്തിനിടെ പുറന്തള്ളുന്ന കാര്‍ബണ്‍ തടയാനുമാകും.

Share this story