ഖത്തറിലേക്ക് പ്രവേശിക്കാന്‍ പ്രവാസികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണം; ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു

ഖത്തറിലേക്ക് പ്രവേശിക്കാന്‍ പ്രവാസികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണം; ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു

ദോഹ: സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും ഖത്തറില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി പെര്‍മിറ്റ് നേടണം. ഇതിനായി ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ http://(https://portal.www.gov.qa/wps/portal/qsports/home) അപേക്ഷിക്കാം.

പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി സ്‌പോണ്‍സര്‍മാരാണ് അപേക്ഷിക്കേണ്ടത്. ഇതിനായി വെബ്‌സൈറ്റില്‍ അക്കൗണ്ട് നിര്‍മ്മിക്കണം. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കണം.

എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി ഒരു മാസമായിരിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഖത്തറില്‍ ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ സൗകര്യമുള്ള ഹോട്ടലിലാണ് കഴിയേണ്ടത്. ഖത്തറിലെ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട്, ഖത്തര്‍ റസിഡന്‍സ് കാര്‍ഡ്, എന്‍ട്രി പെര്‍മിറ്റ്, ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിംഗ് തുടങ്ങിയ രേഖകളാണ് കാണിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 974 44069999 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Share this story