അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയം കമ്മീഷന്‍ ചെയ്ത് യു എ ഇ

അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയം കമ്മീഷന്‍ ചെയ്ത് യു എ ഇ

അബുദബി: സമാധാനാവശ്യത്തിനുള്ള അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച് യു എ ഇ. അബുദബിയിലെ ബറക നൂക്ലിയര്‍ എനര്‍ജി സ്റ്റേഷനിലെ യൂണിറ്റ് ഒന്ന് ആണ് ആരംഭിച്ചത്.

യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ട്വിറ്ററില്‍ പ്രഖ്യാപനം നടത്തിയത്. നാല് ആണവോര്‍ജ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നാല് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ കാല്‍ഭാഗം ലഭിക്കും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അബുദബി കിരീടാവകാശിയും യു എ ഇ സായുധസേനാ സുപ്രീം കമ്മാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിച്ചു.

Share this story