മുഖം മിനുക്കി ബഹറൈനിലെ ഇ വിസ വെബ്‌സൈറ്റ്

മുഖം മിനുക്കി ബഹറൈനിലെ ഇ വിസ വെബ്‌സൈറ്റ്

മനാമ: ബഹറൈനിലെ ഇ വിസ വെബ്‌സൈറ്റിന് പുതിയ മുഖം. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ഇ വിസക്ക് അപേക്ഷിക്കേണ്ട ഏക ഔദ്യോഗിക വെബ്‌സൈറ്റാണിത്.

നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ അതോറ്റിയാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. അതേസമയം, വിസ ഓണ്‍ അറൈവല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ വിസ ലഭ്യമായ രാജ്യങ്ങളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സറുടെ വിവരവും നല്‍കണം. വിസാ അപേക്ഷ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പണം തിരികെ ലഭിക്കും.

Share this story