ദുബൈയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യണം

ദുബൈയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യണം

ദുബൈ: ദുബൈയിലേക്ക് മടങ്ങുന്ന യു എ ഇ റസിഡന്‍സ് വിസ കൈവശമുള്ള പ്രവാസികള്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യണം. മാത്രമല്ല കാലാവധിയുള്ള ഐ സി എ അല്ലെങ്കില്‍ ജി ഡി ആര്‍ എഫ് എ അനുമതിയും വേണം.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചതാണിത്. പലരും ചോദിച്ച സംശയങ്ങള്‍ക്കുള്ള മറുപടി എന്ന നിലയ്ക്കാണ് മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചത്.

നെഗറ്റീവ് കൊവിഡ് പോസിറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട്, ദുബൈയിലേക്കാണെങ്കില്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം, ദുബൈയിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ഫോം തുടങ്ങിയ രേഖകളാണ് വേണ്ടത്. ഡിഎക്‌സ്ബി (DXB app) ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം.

Share this story