ഷാര്‍ജയില്‍ കല്‍ബ ലൈബ്രറി നാളെ മുതല്‍ തുറക്കും

Share with your friends

ഷാര്‍ജ: നാളെ മുതല്‍ കല്‍ബ പബ്ലിക് ലൈബ്രറി പൂര്‍ണ്ണശേഷിയോടെ തുറന്നുപ്രവര്‍ത്തിക്കും. കൊവിഡ് കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു ലൈബ്രറി.

കര്‍ശനമായ സുരക്ഷാ നടപടികളോടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. പുസ്തക പ്രേമികള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും സ്വാഗതമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു.

അതേസമയം, കര്‍ശനമായ ആരോഗ്യ നിയന്ത്രണങ്ങള്‍ ലൈബ്രറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണമെന്ന് ഷാര്‍ജ പബ്ലിക് ലൈബ്രറീസ് ഡയറക്ടര്‍ ഇമാന്‍ ബുശ്ലൈബി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-