പര്‍വ്വതത്തില്‍ കുടുങ്ങിയ വിദേശിയെ റാസല്‍ഖൈമ പോലീസ് രക്ഷിച്ചു

Share with your friends

റാസല്‍ഖൈമ: ഗലീല വാലി പര്‍വ്വതത്തിന്റെ മുകളില്‍ കുടുങ്ങിപ്പോയ വിദേശ വിനോദസഞ്ചാരിയെ റാസല്‍ഖൈമ പോലീസ് രക്ഷിച്ചു. പര്‍വ്വതാരോഹണത്തിനിടെ സഞ്ചാരി കുടുങ്ങിപ്പോകുകയായിരുന്നു.

വിവരമറിഞ്ഞയുടനെ പോലീസ് പ്രത്യേക ഹെലികോപ്ടര്‍ അയച്ചതായി ഗ്രൂപ്പ് കമ്മാണ്ടര്‍ സഈദ് അല്‍ യമാഹി പറഞ്ഞു. വിനോദസഞ്ചാരിയെ കണ്ടെത്തുന്നത് വരെ പൂര്‍ണ്ണമായും നിരീക്ഷണം നടത്തി.

പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പര്‍വ്വതാരോഹകര്‍ മൊബൈലോ ഉപഗ്രഹ ഫോണോ കൈയില്‍ കരുതണമെന്ന് പോലീസ് ഓര്‍മ്മിപ്പിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-