ഖത്തറില്‍ പൊടിക്കാറ്റിന് സാദ്ധ്യത
ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാദ്ധ്യത. പകല്‍ സമയത്ത് 12-22 നോട്ട് വേഗതയില്‍ കാറ്റുവീശും. ചില സ്ഥലങ്ങളില്‍ ഇത് 30 നോട്ട് വരെയാകും.
കാറ്റ് കാരണം ശക്തമായ നിലയില്‍ പൊടിയുയരും. കാഴ്ചാ പരിധി രണ്ട് കിലോമീറ്ററിന് താഴെയായിരിക്കും. രാത്രി സമയങ്ങളില്‍ കാറ്റിന്റെ ശക്തി കുറയും.
തിരമാല മൂന്ന് മുതല്‍ ആറ് വരെ അടി ഉയരും. ചില സമയങ്ങളില്‍ ഒമ്പത് അടി വരെയാകും. ഈ സമയങ്ങളില്‍ പരമാവധി താപനില 37- 48 ഡിഗ്രിയായിരിക്കും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
