ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മലയാളി മരിച്ചു. ജൂലൈ 31നാണ് സംഭവം.

അല്‍ ദൈദില്‍ താമസിക്കുന്ന 24കാരനായ സുമേഷ് ആണ് മരിച്ചത്. സംഭവത്തിന്റെ മിനുട്ടുകള്‍ക്ക് മുമ്പ് സുമേഷ് ഫോണില്‍ സംസാരിക്കുകയും ഫോണ്‍ താഴേക്ക് എറിയുകയും ചെയ്തിരുന്നു.

ഷാര്‍ജയിലെ മുവൈലിഹ് പ്രദേശത്ത് ഡിസൈനര്‍ ആയി ജോലി ചെയ്യുന്ന സുമേഷ് ഒരു വര്‍ഷം മുമ്പാണ് യു എ ഇയില്‍ എത്തിയത്. ഇദ്ദേഹത്തിന് ചില വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

Share this story