ഖത്തറില്‍ എത്തുന്ന വിമാന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍: അറിയേണ്ടതെല്ലാം

ഖത്തറില്‍ എത്തുന്ന വിമാന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍: അറിയേണ്ടതെല്ലാം

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ സ്വന്തം ചെലവില്‍ ഹോട്ടലിലാണ് ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടത്. ഡിസ്‌കവര്‍ ഖത്തര്‍ എന്ന വെബ്‌സൈറ്റില്‍ ഹോട്ടലിന് ബുക്ക് ചെയ്യണം.

ഹോട്ടലില്‍ വെച്ച് ആറാം ദിവസം കൊവിഡ് പരിശോധന നടത്തും. പോസിറ്റീവ് ആണെങ്കില്‍ ഐസൊലേഷനിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കില്‍ ഹോട്ടലില്‍ നിന്ന് മാറാം. എന്നാല്‍ താമസസ്ഥലത്തോ വീട്ടിലോ ഒരാഴ്ച കൂടി ക്വാറന്റൈനില്‍ കഴിയണം.

ഈ സമയം, ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ കോഡ് ആയിരിക്കും. ഒരാഴ്ച കഴിയുമ്പോള്‍ പച്ചയാകും. ഹോം ക്വാറന്റൈന് യോഗ്യരായവരെ ആരോഗ്യ മന്ത്രാലയമാണ് തീരുമാനിക്കുക. ഖത്തറിലേക്ക് വരാന്‍ ഓണ്‍ലൈനില്‍ എന്‍ട്രി പെര്‍മിറ്റ് നേടണം.

Share this story