കുവൈറ്റില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കര്‍ശന പരിശോധന

കുവൈറ്റില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ കുവൈറ്റ് വിമാനത്താവളം വഴിയെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കര്‍ശന പരിശോധന. അതേസമയം, നിരോധിച്ച 31 രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാരേയും അനുവദിക്കില്ല.

നിരോധനമുള്ള രാജ്യത്ത് നിന്ന് വന്നാല്‍ അതേ വിമാനത്തില്‍ തന്നെ പറഞ്ഞയക്കും. മാത്രമല്ല വിമാന കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

നിരോധിത രാജ്യങ്ങള്‍ അല്ലാത്തയിടങ്ങളില്‍ 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനമുള്ളത്. യാത്രപുറപ്പെടുന്ന സമയം 72 മണിക്കൂര്‍ കഴിയാത്ത പി സി ആര്‍ ടെസ്റ്റ് ആണ് വേണ്ടത്. ഇന്ത്യടക്കമുള്ള രാജ്യങ്ങളില് നിന്നുള്ളവർക്ക് വിലക്കുണ്ട്.

Share this story