കുവൈറ്റില്‍ വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ കാരണമായെന്ന് വിദഗ്ധര്‍

കുവൈറ്റില്‍ വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ കാരണമായെന്ന് വിദഗ്ധര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇതാദ്യമായി വിവാഹത്തെക്കാളും വിവാഹമോചനമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലീഗല്‍ ഡോക്യുമെന്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ പ്രകാരം ജൂലൈയില്‍ 818 വിവാഹമോചനങ്ങളും 622 വിവാഹങ്ങളും നടന്നു.

വിവാഹ മോചനം വര്‍ധിച്ചതിന് ലോക്ക്ഡൗണ്‍ കാരണമായതായി വിദഗ്ധര്‍ പറയുന്നു. ലോക്കഡൗണ്‍ മൂലം ആളുകള്‍ വീടുകളില്‍ തുടരാന്‍ നിര്‍ബന്ധിതമായതു മൂലം ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഇതിന് കാരണമായതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

Share this story