ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചത് കുവൈറ്റിലെ സ്‌കൂളുകള്‍ക്ക് തിരിച്ചടി

ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചത് കുവൈറ്റിലെ സ്‌കൂളുകള്‍ക്ക് തിരിച്ചടി

കുവൈറ്റ് സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്, രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. പ്രാദേശിക, വിദേശ കരാറുകള്‍ നിര്‍ത്തുന്നതും അധ്യാപകരുടെ വാര്‍ഷിക രാജിയുമെല്ലാം തീര്‍ത്ത പ്രതിസന്ധിക്കിടെയാണ് ഇത്.

ആരോഗ്യ പ്രവര്‍ത്തകരെ പോലെ അധ്യാപകര്‍ക്കും ഇളവ് നല്‍കണമെന്ന് സ്‌കൂളുകള്‍ അധികൃതര്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് പുതിയ അധ്യയന വര്‍ഷത്തിനായി ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയ അവസരത്തില്‍ അധ്യാപകര്‍ക്ക് ഇളവ് നല്‍കണമെന്ന് കുവൈറ്റ് ടീച്ചേഴ്‌സ് സൊസൈറ്റി ചെയര്‍മാന്‍ മുതീ അല്‍ അജമി പറഞ്ഞു.

സെപ്റ്റംബറില്‍ അധ്യയനം ആരംഭിക്കാനാണ് കുവൈറ്റ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കമുള്ളവയില്‍ നിരവധി ഇന്ത്യക്കാരാണ് അധ്യാപകരായും അനധ്യാപകരായും ജോലി ചെയ്യുന്നത്.

Share this story