ഇന്ത്യക്കാര്‍ക്കും കുവൈറ്റില്‍ പോകാം; പ്രത്യേക പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികള്‍, ചെലവേറും

ഇന്ത്യക്കാര്‍ക്കും കുവൈറ്റില്‍ പോകാം; പ്രത്യേക പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികള്‍, ചെലവേറും

കുവൈറ്റ് സിറ്റി: പ്രവേശനം നിരോധിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കുവൈറ്റിലെത്താം. ഇതിനായി ട്രാവല്‍ ഏജന്‍സികള്‍ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, ഇതിന് ചെലവേറും.

കുവൈറ്റ് നിരോധിക്കാത്ത ഏതെങ്കിലുമൊരു രാജ്യത്ത് 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പി സി ആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷം കുവൈറ്റിലേക്ക് വരാം. ഇതിനുള്ള പാക്കേജാണ് ട്രാവല്‍ ഏജന്‍സി അവതരിപ്പിക്കുന്നത്.

പക്ഷേ, ഇതിന്റെ ശരാശരി ചെലവ് 320 ദിനാര്‍ ആണ്. വിമാന ടിക്കറ്റ്, ഹോട്ടല്‍, പി സി ആര്‍ ടെസ്റ്റ് എന്നിവയുടെ ചെലവ് ഉള്‍പ്പെടുന്നതാണ് പാക്കേജ്.

Share this story