ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേക വിമാനങ്ങളില്‍ ആഗസ്റ്റ് 31 വരെ യു എ ഇയിലെത്താം

Share with your friends

അബുദബി: പ്രവാസികള്‍ക്ക് വേണ്ടി ഇന്ത്യയും യു എ ഇയും ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ സംവിധാനം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി യു എ ഇയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിലാണ് പ്രവാസികള്‍ക്ക് യു എ ഇയിലെത്താന്‍ സാധിക്കുക.

ഈ വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആഗസ്റ്റ് അഞ്ച് മുതല്‍ ആരംഭിക്കും. വന്ദേഭാരത് മിഷന്റെ മാത്രമല്ല ചാര്‍ട്ടര്‍ ചെയ്ത് സര്‍വ്വീസ് നടത്തുന്ന യു എ ഇയുടെ വിമാനങ്ങളിലും സ്വകാര്യ വിമാനങ്ങളിലും യു എ ഇയിലെത്താം.

ജൂലൈ പകുതി മുതല്‍ ആരംഭിച്ച പ്രത്യേക സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തി കാല്‍ ലക്ഷത്തോളം പ്രവാസികള്‍ യു എ ഇയിലെത്തിയിട്ടുണ്ട്. യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!