കൊവിഡ്; സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 1626 പേര്‍,1389 പുതിയ രോഗികൾ

കൊവിഡ്; സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 1626 പേര്‍,1389 പുതിയ രോഗികൾ

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് കേസുകൾ 1389 പേർക്കാണ്. 1626 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86.74 ശതമാനമായി ഉയർന്നു. മരണ സംഖ്യ മൂവായിരം പിന്നിട്ടു ഇന്നു മാത്രം മരണപെട്ടത് 36 പേരാണ് 109 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

മക്ക 106, മദീന 53, ഖമിസ് മുഷിയാത് 90, ജിസാന്‍ 53, ജിദ്ദ 49 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 136 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 34,490 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1991 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 282,824 ഉം മരണസംഖ്യ 3020 ഉം രോഗമുക്തി നേടിയവർ 245,314 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് അഞ്ചു വരെ രാജ്യത്ത് ഇതുവരെ ആകെ 35, 70,851 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52,099 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 18,732,987, , മരണസംഖ്യ, 705,221 രോഗമുക്തി നേടിയത് 11,945,739 ചികിത്സയില്‍ ഉള്ളവര്‍ 6,083,220. പേര്‍.

Share this story