അജ്മാന്‍ മാര്‍ക്കറ്റിലെ തീയണച്ചു

അജ്മാന്‍ മാര്‍ക്കറ്റിലെ തീയണച്ചു

അജ്മാന്‍: അജ്മാന്‍ സൂഖിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ വന്‍ തീപ്പിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്.

ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നാല് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു സൂഖ്.

സംഭവം അറിഞ്ഞ് മൂന്ന് മിനുട്ടിനുള്ളില്‍ സിവില്‍ ഡിഫിന്‍സ് യൂണിറ്റും പോലീസും ആംബുലന്‍സും സ്ഥലത്തെത്തി. തീപ്പിടിത്തം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story