ഐ സി എഫ് ചാർട്ടേഡ് വിമാനം; 2332 പ്രവാസികൾ നാടണഞ്ഞു

Share with your friends

മസ്‌കത്ത്: ഐ സി എഫ് ഒമാൻ എട്ടാം ഘട്ട ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിന്റെ വിവിധ സെക്ടറുകളിലേക്ക് സർവീസ് നടത്തി. കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലായിരുന്നു പുതിയ സർവീസുകൾ.

എട്ട് ഘട്ടങ്ങളിലായി ഐ സി എഫ് ചാർട്ടേഡ് വിമാനങ്ങളിൽ 2332 പ്രവാസികളാണ് നാടണഞ്ഞത്. 651 പേർ ചികിത്സാ ആവശ്യാർത്ഥം നാട്ടിലേക്ക് മടങ്ങിയവരാണ്. ഇതിൽ 24 പേർ അടിയന്തര ചികിത്സ ആവശ്യമുള്ളവരായിരുന്നുവെന്നും ഐ സി എഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.

ജോലി നഷ്ടപ്പെട്ട 707 പേരും 72 ഗർഭിണികളും സന്ദർശക വിസയിലെത്തി കുടുങ്ങിയ 290 പേരും ഉറ്റവരുടെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ 39 പേരും യാത്രക്കാരിൽ ഉൾപ്പെടുന്നു. മുതിർന്നവരും സ്ത്രീകളും കുട്ടികളും മാത്രമായി 573 പേരാണ് ഐ സി എഫ് ചാർട്ടേഡ് വിമാനങ്ങളിൽ നാടണഞ്ഞത്.

വരും ദിവസങ്ങളിൽ ഒമ്പതാം ഘട്ട ചാർട്ടേഡ് വിമാനങ്ങൾ ഒമാനിൽ നിന്ന് സർവീസ് നടത്തും. സലാലയിൽ നിന്ന് രണ്ട് സർവീസുകളും അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തിയതായി ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!