ഷാർജയുടെ വികസനകുതിപ്പ് – പുതിയ വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിച്ച് ഷുറൂഖ്

Share with your friends

വിനോദസഞ്ചാര മേഖലക്ക് ഉണർവ് പകരുന്ന വൻകിട പദ്ധതികൾ അനാവരണം ചെയ്ത് ഷാർജ നിക്ഷേപവികസന വകുപ്പ് (ഷുറൂഖ്). ഷാർജയിലെ ഖോർഫക്കാൻ, കൽബ, ദെയ്ദ്, മെലീഹ എന്നീ പ്രദേശങ്ങളിലായാണ് വിനോദകേന്ദ്രങ്ങളും ഹോട്ടലുകളുമടക്കമുള്ള പുതിയ പദ്ധതികളൊരുങ്ങുന്നത്. ഷാർജ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷുറൂഖ് എക്‌സിക്യുട്ടീവ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ, ഉടൻ നിർമാണമാരംഭിക്കുന്ന ഷുറൂഖിന്റെ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചത്.

SHUROOQ Announces new tourism Projects 1

പ്രകൃതിസംരക്ഷണത്തിനും സുസ്ഥിര കാഴ്ചപാടുകൾക്കും പ്രാമുഖ്യം നൽകി വിനോദസഞ്ചാര-നിക്ഷേപമേഖലകളിൽ നൂതനമായ പദ്ധതികളൊരുക്കുകയും അതുവഴി ഷാർജയുടെ ഭാവി കൂടുതൽ നിറമുള്ളതാക്കാനുമുള്ള ഷുറൂഖ് ശ്രമങ്ങളുടെ ഭാ?ഗമാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ. ഷാർജ എമിറേറ്റിന്റെ മധ്യ – കിഴക്കൻ മേഖലകളായ മെലീഹ, ദെയ്ദ്, ഖോർഫക്കാൻ, കൽബ എന്നിവടങ്ങളിലെ വികസനത്തിന് ആക്കം കൂട്ടാനും പുതിയ പദ്ധതികൾ സഹായിക്കും.

താത്കാലികമായ ഈ സമയത്തിനപ്പുറം, വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും സഞ്ചാരികളുടെ കൂടുതൽ സൗകര്യങ്ങൾക്കായുള്ള ആവശ്യകങ്ങളും ഏറിവരികയാണ്. അതുകൂടി പരി?ഗണിച്ചാണ് പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതെന്ന് മർവാൻ അൽ സർക്കാൽ പറഞ്ഞു. ”ലോകമെമ്പാടുമുള്ള സന്ദർകർക്കും യുഎഇ നിവാസികൾക്കും പൈതൃകത്തിന്റെയും പ്രകൃതികാഴ്ചകളുടെയും ആതിഥേയത്വത്തിന്റെയും ഏറ്റവും മികച്ച കാഴ്ചകളും അനുഭവങ്ങളും ഒരുങ്ങുന്ന ഒരിടമായി ഷാർജ മാറണമെന്ന ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപാടുകൾ പിന്തുടർന്നാണ് ഷുറൂഖ് പദ്ധതികൾ. ഷാർജയുടെയും യുഎഇയുടെയും ഭാവിയിൽ ഇത് തിളക്കത്തോടെ നിലനിൽക്കും” – അദ്ദേഹം പറഞ്ഞു.

SHUROOQ Announces new tourism Projects 1

ഈയടുത്ത് ഷുറൂഖിന്റെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട ഖോർഫക്കാൻ തീരത്ത് പുതുതായി രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ ഭാ?ഗമായുണ്ട്. പ്രദേശത്തെ ആദ്യത്തെ വാട്ടർ പാർക്കും ഇതോടൊപ്പം ഒരുങ്ങും. കൽബ വാട്ടർ ഫ്രണ്ടിനോട് ചേർന്നുള്ള വൻകിട റീട്ടെയിൽ പദ്ധതിയാണ് രണ്ടാമത്തേത്. ഷുറൂഖും ഈ?ഗിൽ ഹിൽസും ചേർന്നാണ് നിർമാണം. വിവിധ?ഘട്ടങ്ങളിലായിട്ടാവും ഇതിന്റെ പൂർത്തീകരണം. ചെറുകിട നിക്ഷേപകർ തൊട്ട് രാജ്യാന്തര ബ്രാൻഡുകൾക്ക് വരെ പുതിയ സാധ്യതകൾ ഇവിടെയൊരുക്കും. സുസ്ഥിരവികസന മൂല്യങ്ങൾ ഉറപ്പുവരുത്തുന്ന ഈ പദ്ധതികൾ കിഴക്കൻ മേഖലയുടെ ഏറെ ആക്കം പകരുമെന്നാണ് കരുതപ്പെടുന്നത്.

അൽ ദെയ്ദ് മേഖലയിൽ നിർമാണം പുരോ?ഗമിക്കുന്ന സീഹ് അൽ ബർദി കബീർ സഫാരി പാർക്കിനോട് ചേർന്നുള്ള ആഡംബര ഹോട്ടലാണ് മറ്റൊന്ന്. അറുപത് മുറികളുള്ള ഹോട്ടലിൽ അത്യാധുനിക സൗകര്യങ്ങളെല്ലാമൊരുക്കും. മെലീഹ പുരാവസ്തു കേന്ദ്രത്തിന്റെ ഭാ?ഗമായുള്ള മൂൺ റിട്രീറ്റാണ് നാലാമത്തെ പദ്ധതി. സാഹസിക സഞ്ചാരികളുടെയും ചരിത്രകുതുകികളുടെയും പ്രിയകേന്ദ്രമായ മെലീഹയിൽ മൂൺ റിട്രീറ്റ് കൂടി വരുന്നതോടെ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.

യുഎഇയുടെ സാമ്പത്തിക രം?ഗത്തിന് ഉണർവ് പകരുംവിധം ഒരുക്കുന്ന പുതിയ പദ്ധതികളിലൂടെ കൂടുതൽ നിക്ഷേപ അവസരങ്ങളും തൊഴിലവസരങ്ങളും സാധ്യമാകുമെന്ന പ്രത്യാശയും ഷുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ പങ്കുവച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!