സ്‌കൂളില്‍ പോകാന്‍ ആശങ്കയുള്ള കുട്ടികള്‍ക്ക് ദുബൈയില്‍ ഓണ്‍ലൈന്‍ പഠനം തിരഞ്ഞെടുക്കാം

സ്‌കൂളില്‍ പോകാന്‍ ആശങ്കയുള്ള കുട്ടികള്‍ക്ക് ദുബൈയില്‍ ഓണ്‍ലൈന്‍ പഠനം തിരഞ്ഞെടുക്കാം

ദുബൈ: കൊവിഡ്- 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ പോകാന്‍ പേടിയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കി ദുബൈയിലെ സ്‌കൂളുകള്‍. ആഗസ്റ്റ് 30 മുതലാണ് ദുബൈയിലെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ പഠനം തുടരാന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം അനുവദിക്കണമെന്ന് ദുബൈയിലെ നോളജ്, ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പുതിയ സര്‍ക്കുലറിലൂടെ സ്‌കൂളുകളെ അറിയിച്ചു.

കൊവിഡ് വ്യാപനമുണ്ടായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഓണ്‍ലൈന്‍ പഠനമുണ്ടായിരുന്നു. അബുദബിയിലെ സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം നല്‍കുന്നുണ്ട്.

Share this story