ബഹറൈനിലെ എന്‍ പി ആര്‍ എ ഓഫീസ് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ബഹറൈനിലെ എന്‍ പി ആര്‍ എ ഓഫീസ് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

മനാമ: ഞായറാഴ്ച മുതല്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ (എന്‍ പി ആര്‍ എ) ഓഫീസ് വീണ്ടും പ്രവര്‍ത്തിക്കും. മുഹറഖ് സെക്യൂരിറ്റി കോംപ്ലക്‌സിലെ ഓഫീസാണ് വീണ്ടും തുറക്കുന്നത്.

രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഓഫീസ് പ്രവര്‍ത്തനമുണ്ടാകുക. സ്‌കിപ്ലിനോ (Skiplino) ആപ്പിലൂടെ അപ്പോയ്ന്‍മെന്റ് എടുത്തവര്‍ക്ക് മാത്രമാണ് ഓഫീസിലേക്ക് പ്രവേശനമുണ്ടാകുക. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായാണിത്.

അപേക്ഷകളുടെ നടപടിക്രമങ്ങള്‍ക്കായി ഓഫീസ് സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണം.

Share this story