നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ കാലാവധി കഴിഞ്ഞ താമസാനുമതിക്കുള്ള പിഴ ഒഴിവാക്കി ഖത്തര്‍

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ കാലാവധി കഴിഞ്ഞ താമസാനുമതിക്കുള്ള പിഴ ഒഴിവാക്കി ഖത്തര്‍

ദോഹ: സ്വന്തം നാട്ടില്‍ നിന്ന് തിരിച്ചുവരാനാകാത്ത പ്രവാസികളുടെ കാലാവധി കഴിഞ്ഞ താമസാനുമതിക്കുള്ള ഫീസ് ഖത്തര്‍ ഒഴിവാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്.

കോവിഡ് കാരണം ഖത്തറിന് പുറത്ത് കഴിയുന്ന പ്രവാസികളെ റസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനാലോ രാജ്യത്തിന് പുറത്ത് ആറു മാസത്തിലേറെ കഴിഞ്ഞതിനാലോ ഉള്ള ഫീസില്‍ നിന്നും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.

അതേസമയം, ഖത്തര്‍ ഐ.ഡി.യുള്ളവരില്‍ നിന്നും രാജ്യത്തേക്ക് വരുന്നതിന് ആവശ്യമായ സ്‌പെഷ്യല്‍ എന്‍ട്രി പെര്‍മിറ്റിന് വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.

Share this story