ഒമാനില്‍ വരുംമണിക്കൂറുകളില്‍ മഴ കനക്കും

ഒമാനില്‍ വരുംമണിക്കൂറുകളില്‍ മഴ കനക്കും

മസ്‌കറ്റ്: രാജ്യത്ത് വരുംമണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില ഗവര്‍ണറേറ്റുകളില്‍ മഴ ആരംഭിച്ചിട്ടുണ്ട്.

മസ്‌കറ്റില്‍ വൈകിട്ടും രാത്രിയും പെയ്തില്ലെങ്കില്‍ ശനിയാഴ്ച പുലര്‍ച്ചെയും സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണമാണിത്.

രാജ്യത്ത് മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ് ആദ്യം മഴ പെയ്യുകയെന്നായിരുന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നത്. മഴ ശക്തമാകുന്ന സമയത്ത് 24 മണിക്കൂറില്‍ നൂറ് മില്ലിമീറ്റര്‍ വരെ മഴക്ക് സാദ്ധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Share this story