യു എ ഇയിലെ യാത്രാനിബന്ധനകളെ സംബന്ധിച്ച് ടിക്ടോക്കിലും യുട്യൂബിലും അബദ്ധങ്ങളുടെ പേമാരി

യു എ ഇയിലെ യാത്രാനിബന്ധനകളെ സംബന്ധിച്ച് ടിക്ടോക്കിലും യുട്യൂബിലും അബദ്ധങ്ങളുടെ പേമാരി

അബുദബി: തങ്ങളുടെ സാമൂഹിക മാധ്യമങ്ങളുടെ റീച്ചിന് വേണ്ടി യു എ ഇയിലെ യാത്ര, വിസ നടപടികളെ കുറിച്ച് പലരും അബദ്ധങ്ങളും തെറ്റുകളും എഴുന്നള്ളിക്കുന്നതായി റിപ്പോര്‍ട്ട്. ടിക്ടോക്കിലും യുട്യൂബിലും നിരവധി പേരാണ് പൊടിപ്പും തൊങ്ങലും കൂട്ടി തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്ന് ട്രാവല്‍ ഏജന്റുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അബുദബിയിലും ദുബൈയിലും മാര്‍ച്ച് ഒന്നിന് ശേഷം അനുവദിച്ച വിസിറ്റ് വിസകള്‍ പുതുക്കാന്‍ പണം വേണമെന്ന വ്യാജ സന്ദേശം ചില വ്‌ളോഗര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിസ പുതുക്കലിനുള്ള ഇളവ് കാലാവധി സെപ്റ്റംബര്‍ വരെ സൗജന്യമായി ദീര്‍ഘിപ്പിച്ചെന്നും പ്രചരണമുണ്ട്.

ദുബൈ, അബുദബി, ഷാര്‍ജ എമിറേറ്റുകളിലെ വിസ സംബന്ധിച്ച ഫീസും പുതുക്കല്‍ സേവനങ്ങളും പലരും കൂട്ടിക്കുഴക്കുന്നുമുണ്ട്. നിലവില്‍ രാജ്യത്തുള്ളവര്‍ ആഗസ്റ്റ് പത്തിന് മുമ്പായി വിസിറ്റ് വിസ പുതുക്കുകയോ റസിഡന്‍സി സ്റ്റാറ്റസ് മാറ്റം വരുത്തുകയോ വേണം. ഇവര്‍ക്ക് വേണ്ടിയാണ് ഫീസ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.

Share this story