കോവിഡ് പ്രതിസന്ധി; കുവൈത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേറെ പേര്‍ മടങ്ങി

കോവിഡ് പ്രതിസന്ധി; കുവൈത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേറെ പേര്‍ മടങ്ങി

കുവൈറ്റ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേറെ പേര്‍ മടങ്ങി.മാര്‍ച്ച് 16 മുതല്‍ ജൂലൈ 31 വരെയായിട്ടാണ് 2,03,967 യാത്രക്കാര്‍ കുവൈത്തില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോയതായി ഡിജിസിഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് ഡിജിസിഎ യാത്രക്കാരുടെ സ്ഥിതി വിവര കണക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ -ഡിജിസിഎ ഓപ്പറേഷന്‍സ് വകുപ്പ് മേധാവി മന്‍സൂര്‍ അല്‍ ഹാഷിം പറഞ്ഞു.

Share this story