വന്ദേഭാരത് അഞ്ചാം ഘട്ടം: ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് 11 സര്‍വീസുകള്‍ കൂടി

വന്ദേഭാരത് അഞ്ചാം ഘട്ടം: ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് 11 സര്‍വീസുകള്‍ കൂടി

ഖത്തർ: വന്ദേഭാരത് അഞ്ചാം ഘട്ടത്തിൽ ആഗസ്റ്റ് ഒന്‍പതിനും 14നും ഇടയില്‍ ദോഹയില്‍ നിന്ന് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് 11 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ നാലു സര്‍വീസുകള്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേക്കാണ്. ആഗസ്റ്റ് 10ന് രാവിലെ 10.5ന് കോഴിക്കോട്, രാത്രി 9.25ന് കണ്ണൂര്‍, ആഗസ്റ്റ് 13ന് രാവിലെ 10.15ന് തിരുവനന്തപുരം, 14ന് രാത്രി 9.25ന് കണ്ണൂര്‍ എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.

ആഗസ്റ്റ് 9ന് ഹൈദരാബാദ്, 10ന് രാവിലെ 9.40ന് മുംബൈ, രാത്രി 10ന് ലക്നൊ, ആഗസ്റ്റ് 11ന് രാവിലെ 10.20ന് ചെന്നൈ, 12ന് രാവിലെ 11.25ന് ഹൈദരാബാദ്, ഉച്ചയ്ക്ക് രണ്ടിനു ബെംഗളരൂ, 13ന് രാത്രി 10ന് ലക്നൊ എന്നിങ്ങനെയാണ് മറ്റു സര്‍വീസുകള്‍. ഇന്‍ഡിഗോയാണ് എല്ലാ സര്‍വീസുകളും നടത്തുക.

Share this story