ഇളവ് കാലാവധി അവസാനിക്കാറായി; യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് ആവശ്യക്കാരേറി
അബുദബി: വിസ, ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള സമയം അടുത്തിരിക്കെ, യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാരേറി. ആഗസ്റ്റ് പത്ത് വരെയാണ് ഇളവുണ്ടാകുക.
കഴിഞ്ഞ മാസം 16നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇളവ് പ്രഖ്യാപിച്ചത്. വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടവും പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ടിക്കറ്റിന് ആവശ്യക്കാരേറിയിട്ടുണ്ട്.
ആവശ്യക്കാരേറിയതോടെ എയര്‍ ഇന്ത്യയും എക്സ്പ്രസ്സും സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, അപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടതിനാല്‍ ഇവിടേക്കുള്ള സര്‍വ്വീസുകള്‍ കണ്ണൂരിലേക്കോ കൊച്ചിയിലേക്കോ മാറ്റാനുള്ള സാദ്ധ്യതയുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
