കുവൈറ്റിലെ ഹോളി ഫാമിലി കത്രീഡല്‍ വീണ്ടും തുറന്നു
കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായി അടച്ചിട്ട കുവൈറ്റിലെ ഹോളി ഫാമിലി കത്രീഡല്‍ വീണ്ടും തുറന്നു. വെള്ളിയാഴ്ചയാണ് വിശ്വാസികള്‍ക്ക് വേണ്ടി ചര്‍ച്ചിന്റെ വാതിലുകള്‍ നാല് മാസത്തിന് ശേഷം തുറന്നത്.
നിരവധി പ്രവാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു ആരാധനകള്‍.
15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഒരു ബെഞ്ചില്‍ മൂന്നു പേരെ മാത്രമാണ് അനുവദിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
