കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സാവിക്ക് കനത്ത പിഴ ചുമത്തി ഖത്തര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സാവിക്ക് കനത്ത പിഴ ചുമത്തി ഖത്തര്‍

ദോഹ: കൊറോണവൈറസ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ചതിന് ബാഴ്‌സലോണ മുന്‍ സൂപ്പര്‍താരവും ഖത്തറിലെ അല്‍ സദ്ദ് ക്ലബ് കോച്ചുമായ സാവി ഹെര്‍ണാണ്ടസിന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പിഴ ചുമത്തി. ഖത്തറിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും പിഴയുണ്ട്.

പതിനായിരം ഖത്തര്‍ റിയാലാണ് പിഴയിട്ടത്. ജൂലൈ അവസാനം സാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് രോഗമുക്തി നേടുകയും കോച്ചിന്റെ ചുമതല വഹിക്കാനും തുടങ്ങി.

ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച സുരക്ഷാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ഖത്തര്‍ സ്റ്റാഴ്‌സ് ലീഗ് മത്സരം നടന്നതിനാണ് പിഴ. ഹോം ക്വാറന്റൈന്‍ ലംഘിച്ച് പല താരങ്ങളും കളിച്ചിരുന്നു.

Share this story