എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദബിയിലെ ഓഫീസ് വീണ്ടും തുറന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദബിയിലെ ഓഫീസ് വീണ്ടും തുറന്നു

അബുദബി: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അബുദബിയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓഫീസ് വീണ്ടും തുറന്നു. അപകടത്തില്‍ പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് സഹായകരമാകുന്ന വിവരങ്ങള്‍ മാത്രം നല്‍കാനായി ഹെല്‍പ്പ്‌ലൈന്‍ തുറന്നിട്ടുണ്ട്.

02-6313789 എന്നതാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. സാധാരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല. അപകടത്തില്‍ പെട്ട വിമാനത്തിലെ യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുക.

വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ എസ് സി) വെച്ചാണ് നടക്കുന്നത്. കഴിഞ്ഞ മാസമാണ് ബുക്കിംഗ് ഐ എസ് സിയിലേക്ക് മാറ്റിയത്.

Share this story