സൗദിയില്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി

സൗദിയില്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി

ജിദ്ദ: സൗദി അറേബ്യയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നു. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം.

സ്‌കൂളുകളുടെ വെയിറ്റിംഗ് ഏരിയയിലും ക്ലാസ് റൂമുകളിലും ആളുകള്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കണം. സ്‌കൂളുകള്‍ ദിവസം രണ്ടുതവണ അണുവിമുക്തമാക്കണം. ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം.

സന്ദര്‍ശകരുടെയും ജീവനക്കാരുടെയും താപനില പരിശോധിക്കണം. 38 ഡിഗ്രിയലധികം ശരീരോഷ്മാവ് ഉള്ളവരെ പ്രവേശിപ്പിക്കരുത്.

Share this story