സൗദിയില്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു

സൗദിയില്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു

റിയാദ്: സൗദിയില്‍ പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലായി.

91 ഇനം പെട്രോളിന് വില 1.29 റിയാലില്‍ നിന്നും 1.43 റിയാലായി ഉയര്‍ന്നു. 95 ഇനത്തിന് വില 1.44 റിയാലില്‍ നിന്നും 1.60 റിയാലായും ഉയര്‍ന്നു. ഡീസലിന് 52 ഹലാലയാണ് ലിറ്റര്‍ വില. മണ്ണെണ്ണക്ക് 70 ഹലാലയും പാചക വാതകം ലിറ്ററിന് 75 ഹലാലയുമാണ് വില.

സൗദി അരാംകോയാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. ഓരോ മാസവും പത്താം തിയതി രാത്രിയാണ് അന്താരാഷ്ട്ര വിലക്കനുസരിച്ച് സൗദിയിലെ എണ്ണ വില നിശ്ചയിക്കുന്നത്.

Share this story