ഒമാൻ രാജ്യത്തെ സുൽത്താൻ ഏഴ് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു

ഒമാൻ രാജ്യത്തെ സുൽത്താൻ ഏഴ് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു

മസ്കറ്റ്: ഒമാൻ രാജ്യത്തെ സുൽത്താൻ ഹിസ് മജസ്റ്റി ഹൈതം ബിൻ താരിഖ് ബുധനാഴ്ച ഏഴ് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസസ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചും പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ എന്ന പേര് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി എന്ന് ഭേദഗതി വരുത്തുന്ന ഉത്തരവുകളാണ് ഉണ്ടായത്.

റോയൽ ഡിക്രി 75/2020 സംസ്ഥാനത്തിന്റെ ഭരണപരമായ കാര്യങ്ങളെ സംബന്ധിച്ചും, 76/2020 പ്രകാരം ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസസ് സർവകലാശാല സ്ഥാപിക്കുന്നതും സംബന്ധിച്ചാണ്. റോയൽ ഡിക്രി 77/2020 നമ്പർ പ്രകാരമുള്ള ഉത്തരവിൽ പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ, റോയൽ ഡിക്രി 78/2020 നമ്പർ പ്രകാരം പബ്ലിക് സർവീസസ് റെഗുലേറ്ററി അതോറിറ്റിയുമായി എന്നത് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ റെഗുലേറ്ററി അതോറിറ്റി എന്ന് ഭേദഗതി ചെയ്യുകയും അതിന് ചില പ്രവർത്തനങ്ങൾ നടത്തുവാനുള്ള അനുമതിയും നൽകി.

റോയൽ ഡിക്രി 81/2020 നമ്പർ പ്രകാരം ചില തസ്തികകൾ നിയമിക്കുകയും 80/2020 നമ്പർ പ്രകാരം ആരോഗ്യ മന്ത്രാലയത്തിന്റെ സംഘടനാ ഘടനയെ അംഗീകരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ 79/2020 നമ്പർ ഉത്തരവ് പ്രകാരം നിർവചിക്കുകയും ഘടനയെ അംഗീകരിക്കുകയും ചെയ്തു.

Share this story