ആഗസ്റ്റ്‌ ഇരുപത് മുതല്‍ ഒമ്പത് മേഖലയില്‍ സ്വദേശിവൽക്കരണം നടപ്പാക്കാനെരുങ്ങി സൗദി

ആഗസ്റ്റ്‌ ഇരുപത് മുതല്‍ ഒമ്പത് മേഖലയില്‍ സ്വദേശിവൽക്കരണം നടപ്പാക്കാനെരുങ്ങി സൗദി

റിയാദ്: ആഗസ്റ്റ്‌ ഇരുപത് മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒമ്പതു മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കിത്തുടങ്ങും. മുഹറം ഒന്നു (ഓഗസ്റ്റ് 20) മുതലാണ് ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ നിർബന്ധിത സൗദിവൽക്കരണം നിലവിൽവരിക

തേയില-കാപ്പി-തേൻ, പഞ്ചസാര-മസാലകൾ, മിനറൽ വാട്ടർ-പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി ഉൽപന്നങ്ങൾ-വിദ്യാർഥി സേവനം, പ്രസന്റേഷൻ-ആക്‌സസറീസ്-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, ഗെയിമുകൾ-കളിക്കോപ്പുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ എണ്ണകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക്-സോപ്പ് എന്നിവ വിൽക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണം നിർബന്ധമാക്കുന്നത്.

Share this story