ലുലു ഇന്ത്യ ഫെസ്​റ്റിന്​ സൗദിയിൽ തുടക്കമായി

ലുലു ഇന്ത്യ ഫെസ്​റ്റിന്​ സൗദിയിൽ തുടക്കമായി

റിയാദ്: ലുലു ഇന്ത്യ ഫെസ്​റ്റിന്​ സൗദിയിൽ തുടക്കമായി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ്​ ഇന്ത്യ ഫെസ്​റ്റ്​ ആരംഭിച്ചത്​.ഈ മാസം 18 വരെയുള്ള ഫെസ്​റ്റില്‍ ഇന്ത്യയിലെ ഭക്ഷ്യവൈവിധ്യങ്ങളടക്കമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

ലുലുവിന്റെ നേരിട്ടുള്ള വിതരണക്കാരുമായി സഹകരിച്ച് 2000ത്തോളം ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഏറ്റവും നല്ല പുതിയ വിഭവങ്ങള്‍ നല്‍കാനാവും. ഇതിന് പുറമെ സ്‌നാക്‌സ്, സ്​റ്റേഷനറി, മൊബൈല്‍ ഫോണ്‍, യുണിഫോം, ഷൂ, ബാഗ് തുടങ്ങിയവക്കെല്ലാം മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story