റോയൽ ഒമാൻ എയർ ഫോഴ്സ് മെഡിക്കൽ ഇവാക്വേഷൻ നടത്തി
ഒമാൻ: അടിയന്തിര വൈദ്യ സഹായമാവശ്യമായ രണ്ട് പൗരന്മാർക്കായി ഒമാനിലെ റോയൽ എയർഫോഴ്സ് മെഡിക്കൽ ഇവാക്വേഷൻ നടത്തി.
രാജ്യത്തെ ഒരു സ്ത്രീയ്ക്കും പെൺകുട്ടിക്കും വേണ്ടിയാണ് എയർ ഫോഴ്സ് അവരുടെ പ്രത്യേക വിമാനമുപയോഗിച്ച് ഇവാക്വേഷൻ നടത്തിയത്.
രോഗികളെ മുസന്ദം ഗവർണറേറ്റിലെ ഖസാബ് ആശുപത്രിയിൽ നിന്ന് തുടർ ചികിത്സക്കായി മസ്‌കറ്റ് ഗവർണറേറ്റിലെ റോയൽ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
