കോവിഡ്: മിഡിൽ ഈസ്റ്റിൽ വ്യോമയാന മേഖലയിലെ തൊഴിൽ നഷ്ടം 1.5 ദശലക്ഷമായി ഉയരും

കോവിഡ്: മിഡിൽ ഈസ്റ്റിൽ വ്യോമയാന മേഖലയിലെ തൊഴിൽ നഷ്ടം 1.5 ദശലക്ഷമായി ഉയരും

മിഡിൽ ഈസ്റ്റ്: കോവിഡ് 19 പാൻഡെമിക്ക്‌ മൂലം വ്യോമയാന മേഖലയിലെ തൊഴിൽ, സമ്പദ്‌വ്യവസ്ഥ, അനുബന്ധ മേഖലകൾ എന്നിവയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ പട്ടിക ഉയരും.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ വ്യോമ ഗതാഗതം ഏകദേശം 56 ശതമാനമായിരുന്നുവെന്നും എന്നാൽ ഈ വർഷം അത് 51 ശതമാനമായി കുറയുമെന്നും അറിയിച്ചു.

ഈ മേഖലയിൽ വ്യോമയാന പിന്തുണയുള്ള ജിഡിപി 85 ബില്യൺ ഡോളർ വരെ കുറയാനിടയുണ്ടെന്നും വ്യക്തമാക്കി.

Share this story