സ്പുടിനിക് വി; റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി കൂടുതൽ രാജ്യങ്ങൾ

സ്പുടിനിക് വി; റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി കൂടുതൽ രാജ്യങ്ങൾ

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനായ സ്പുടിനിക് വി പരീക്ഷിക്കാൻ കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരുന്നതായി റിപ്പോർട്ട്.

സ്പുടിനിക് വി സൗദി അറേബ്യയിലും യു.എ.ഇയിലും പരീക്ഷിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സൗദിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായാണ് റഷ്യ ധാരണയിലെത്തിയിരിക്കുന്നത്.

വാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സൗദിയിലെ ഈ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്ന് റഷ്യൻ ഡയർക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി.

സൗദിയെ കൂടാതെ യു.എ.ഇക്കും റഷ്യയുടെ ഈ കോവിഡ് വാക്സിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ആ​ഗസ്റ്റ് മാസത്തിൽ തന്നെ യു.എ.ഇയിലും പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

Share this story