ഐ സി എഫ് ഒമാന്‍ ചാർട്ടേഡ് സര്‍വീസ്‌: ആദ്യ വിമാനം സലാലയിലെത്തി

ഐ സി എഫ് ഒമാന്‍ ചാർട്ടേഡ് സര്‍വീസ്‌: ആദ്യ വിമാനം സലാലയിലെത്തി

സലാല: കേരളത്തിൽ നിന്ന് ഒമാനിലേക്ക് പ്രവാസി സംഘടനയുടെ കീഴിലുള്ള ആദ്യ ചാർട്ടേഡ് വിമാനം കോഴിക്കോട് നിന്ന് സലാലയിലെത്തി. ഐ സി എഫ് ഒരുക്കിയ ചാർട്ടേഡ് വിമാനത്തിൽ 161 പ്രവാസികളാണ് മടങ്ങി എത്തിയത്.

സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐ സി എഫ് സന്നദ്ധ സേവകർ മടങ്ങിവന്ന പ്രവാസികളെ സ്വീകരിച്ചു. സലാം എയർ ov 4044 വിമാനമാണ് ഇന്നലെ സർവീസ് നടത്തിയത്.
ഇന്നലെ സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും ചാർട്ടേഡ് വിമാനം സർവീസ് നടത്തിയിരുന്നു.

ഈ മാസം 24, 26 തീയതികളിൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കും ഐ സി എഫിന് കീഴിൽ സർവീസുകളുണ്ട്.
ഏറ്റവും കുറഞ്ഞ നിരക്കിലാണ് പ്രവാസികൾക്ക് മടങ്ങിവരുന്നതിന് ഐ സി എഫ് ചാർട്ടേഡ് വിമാനത്തിൽ അവസരം ഒരുക്കുന്നത്. കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള സർവീസുകൾ ഈ മാസം 24, 26 തീയതികളിലാണ്.

അടുത്ത ആഴ്ചകളിലും കേരളത്തിന്റെ വിവിധ സെക്ടറുകളിൽ നിന്ന് മസ്‌കത്ത്, സലാല സെക്ടറുകളിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഐ സി എഫ് ഒമാൻ നാഷനൽ കമ്മിറ്റി അറിയിച്ചു.

Share this story