കുവൈറ്റിൽ 60 പിന്നിട്ടവര്‍ക്ക് തൊഴില്‍ വിലക്ക്

കുവൈറ്റിൽ 60 പിന്നിട്ടവര്‍ക്ക് തൊഴില്‍ വിലക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 60 വയസ്സ് പിന്നിട്ട വിദേശികള്‍ക്ക് തൊഴില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. തൊഴില്‍ അനുമതി നിയമാവലി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് 60 പിന്നിട്ടവര്‍ക്കുള്ള തൊഴില്‍ വിലക്ക് തീരുമാനവും അറിയിച്ചത്.

സെക്കണ്ടറിയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍മൂസയാണ് പ്രഖ്യാപിച്ചത്. ഇത് അടുത്ത ജനുവരി മുതല്‍ നിലവില്‍ വരും.

ജനസംഖ്യാ ഘടനയില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും യൂനിവേഴ്‌സിറ്റി ബിരുദം നേടാത്തവരുമായ വിദേശികള്‍ക്ക് തൊഴില്‍ വിലക്കേര്‍പ്പെടുത്താനുള്ള പുതിയ തീരുമാനം. കുവൈറ്റില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ വിദേശികളെ ഘട്ടംഘട്ടമായി പുറത്താക്കാനുള്ള പദ്ധതി അടുത്തിടെ പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ സാമൂഹിക, തൊഴില്‍ മന്ത്രി മര്‍യം അഖീല്‍ വെളിപ്പെടുത്തിയിരുന്നു.

Share this story