താമസരേഖയില്‍ കാലാവധിയുള്ള വിദേശികള്‍ക്ക് മടങ്ങി വരാം:കുവൈറ്റ്

താമസരേഖയില്‍ കാലാവധിയുള്ള വിദേശികള്‍ക്ക് മടങ്ങി വരാം:കുവൈറ്റ്

കുവൈറ്റ് സിറ്റി: കാലാവധി കഴിയാത്ത താമസ രേഖയുള്ള വിദേശികള്‍ക്ക് ആറ് മാസം കഴിഞ്ഞാലും രാജ്യത്തേക്ക് മടങ്ങി വരാമെന്ന് കുവൈറ്റ്.

2019 സെപ്റ്റംബര്‍ ഒന്നിന് രാജ്യം വിട്ടവര്‍ക്കും താമസ രേഖയില്‍ കാലാവധി ഉണ്ടെങ്കില്‍ മടങ്ങി വരാമെന്ന് ഡി.ജി.സി.എ മേധാവി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എല്ലാ വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്.

സാധാരണ നിലയില്‍ രാജ്യത്തിനു പുറത്തു പോയി ആറ് മാസത്തിനുള്ളില്‍ മടങ്ങി എത്തിയില്ലെങ്കില്‍ വിദേശികളുടെ താമസ രേഖ റദ്ദാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചത്.

സന്ദര്‍ശക വിസകള്‍ താമസ വിസയിലേക്ക് മാറ്റുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. തദ്ദേശീയവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ തരത്തിലുള്ള വിസകള്‍ക്കും ഈ മാസം അവസാനം വരെ എക്സ്റ്റന്‍ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായ കേസുകളില്‍ ഒഴികെ ഒരു വിസയും താമസ രേഖയിലേക്ക് മാറ്റാനാകില്ല.

Share this story